സ്റ്റെന്റ് വിതരണം മുടങ്ങിയെന്ന വാര്‍ത്തയില്‍ വഞ്ചിതരാകരുത്; കുപ്രചരണത്തിന് പിന്നില്‍ വിതരണക്കാരുടെ കച്ചവടതാല്‍പര്യം

സ്റ്റെന്‍റ് വിതരണം മുടങ്ങിയെന്ന വാര്‍ത്തയില്‍ വഞ്ചിതരാകരുത്. കുപ്രചരണത്തിന് പിന്നില്‍ സ്റ്റെന്‍റ് വിതരണക്കാരുടെ കച്ചവട താല്‍പര്യം .വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്കാവശ്യമായ സ്റ്റെന്റ് വിതരണം ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ വിതരണക്കാർ നിർത്തിവച്ചതായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രിയിൽ ഇപ്പോൾ ആവശ്യത്തിനുള്ള സ്റ്റെന്‍റും അനുബന്ധ സാമഗ്രികളും സ്റ്റോക്കുണ്ട്. സ്റ്റോക്ക് തീർന്നാലും കമ്പനിയിൽ നിന്നും നേരിട്ടു വാങ്ങി രോഗികൾക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അതു കൊണ്ടു തന്നെ ചികിത്സ മുടങ്ങുമെന്ന ആശങ്കയും രോഗികൾക്ക് വേണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. മറിച്ചുള്ള ആരോപണങ്ങൾ സ്റ്റെന്‍റ് കച്ചവടക്കാരുടെ കച്ചവട താല്പര്യത്തോടെയുള്ള കുപ്രചരണങ്ങൾ മാത്രമാണ്.

സ്റ്റെൻറ് വിതരണക്കാർ കച്ചവടം നിർത്തുന്നുവെന്നും സമരത്തിലേക്ക് പോകുന്നുവെന്നുമുള്ള ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഇത്തരം കുപ്രചരണങ്ങൾ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്ന പാവപ്പെട്ടവരിൽ ആശങ്ക സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂവെന്നും ഡോ എം എസ് ഷർമ്മദ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel