കശ്മീരിലെ കുട്ടികള്‍ നിയമവിരുദ്ധ തടങ്കലില്‍; ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍

ദില്ലി: ജമ്മു കശ്മീരില്‍ കുട്ടികളെ നിയമവിരുദ്ധ തടങ്കലില്‍ പാര്‍പ്പിക്കുന്നുവെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍.

വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കുട്ടികളുടെ അനധികൃത തടങ്കല്‍ ചോദ്യം ചെയ്ത് സമൂഹ്യപ്രവര്‍ത്തക എനാക്ഷി ഗാംഗുലി നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി.

അതേസമയം, കശ്മീരിലെ വ്യാപാരി മുബീന്‍ ഷായുടെ അറസ്റ്റിന് എതിരെ ഭാര്യ മുബീന നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News