
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങാളുമായി കേന്ദ്രസര്‍ക്കാര്‍.
ആഭ്യന്തര കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. നിര്‍മാണ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഗോവയില്‍ ജിഎസ്ടി യോഗത്തിന് മുന്നോടിയായാണ് നിര്‍മല സീതരാമന്‍ നികുതി ഇളവ് പ്രഖ്യാപിച്ചത്.
ആഭ്യന്തര കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോര്‍പറേറ്റ് നികുതി 22 ശതമാനമായാണ് കുറച്ചത്.നേരത്തെ 30 ശതമാനമായിരുന്ന്.ഇനി സര്‍ച്ചാര്‍ജ് ഉള്‍പ്പെടെ 25.17ശതമാനമാണ് നികുതി അടക്കേണ്ടത്. മേക്ക് ഇന്‍ ഇന്ത്യയെ ശാഖിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത മാസം 1 മുതല്‍ തുടങ്ങുന്ന കമ്പനികള്‍ 2023വരെ 15ശതമാനം നികുതി അടച്ചാല്‍ മതി.ഗോവയില്‍ നടക്കുന്ന ജിഎസ്ടി യോഗത്തിന് മുന്നോടിയായാണ് ധനമന്ത്രി നിര്‍മല സീതരാമന്റെ പ്രഖ്യാപനം. ആദായ നികുതി നിയമവും ധന നിയമവും ഓര്‍ദിനന്‍സിലൂടെ ഭേദഗതി ചെയ്യും. അതോടൊപ്പം നിര്‍മാണമേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളും കൈക്കൊലുമെന്നും ധനമന്ത്രി അറിയിച്ചു.
.
ഇതിന് പുറമെ ജിഎസ്ടി യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. വാഹനങ്ങളുടെത് അടക്കം ജിഎസ്റ്റി നിരക്ക് കുറക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.അതൊടപ്പം ലോട്ടറി നികുതി ഏകീക്കുന്നത് അടക്കം ചര്‍ച്ച ചെയ്യും.എന്നാല്‍ ജിഎസ്ടി നിരക്കുകള്‍ കുറക്കാനുള്ള തീരുമാനത്തെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുമെന്നാണ് സൂചനകള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here