കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസ് നിശബ്ദത പാലിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നു. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച ചിലര്‍ ബിജെപി യെയും മോഡിയേയും പുകഴ്ത്തുകയാണ്. തങ്ങളാണ് ബദലെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം വസ്തുതാവിരുദ്ധമാണ്. ബിജെപിക്ക് ബദല്‍ നയങ്ങള്‍ ഉയര്‍ത്തുന്നത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.