നടി ഇഷയുടെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

നടി ഇഷ ഷെര്‍വാണിയുടെ മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ദില്ലി സ്വദേശികളായ ബനൂജ് ബെറി, പൂനീത് ചദ്ദ, റിഷഭ് ഖന്ന എന്നിവരാണ് അറസ്റ്റിലായത്.

ഓസ്ട്രേലിയന്‍ ടാക്സ് ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയത്.

5,700 ഓസ്ട്രേലിയന്‍ ഡോളര്‍ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഫോണിലൂടെ പറയുകയും ഇഷ ഷെര്‍വാണി പണം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അടക്കുകയുമായിരുന്നു. വഞ്ചന നടന്നുവെന്ന് മനസിലാക്കിയ ഇഷ ഷെര്‍വാണി ദില്ലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് അറസ്റ്റ്.

ഇയ്യോബിന്റെ പുസ്തകമെന്ന അമല്‍ നീരദ് ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ഇഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News