
രചന നാരായണന്‍കുട്ടി പ്രധാനകഥാപാത്രമായി എത്തുന്ന ഹ്രസ്വചിത്രം വഴുതന ശ്രദ്ധേയമാകുന്നു.
ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ക്കുള്ള കടുത്തമറുപടിയാണ് ചിത്രം നല്‍കുന്നത്. തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ ജയകുമാറും ചിത്രത്തില്‍ കഥാപാത്രമായി എത്തുന്നു.
അലക്സ് ആയൂര്‍ ആണ് സംവിധാനം. കാരുണ്യമാത ഫിലിമിന്റെ ബാനറില്‍ ജസ്റ്റിന്‍ ജോസാണ് നിര്‍മാണം. ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. റോണി റാഫേലിന്റെതാണ് സംഗീതം.
ചിത്രത്തിന് ആശംസകളുമായി നടന്‍ വിജയ് സേതുപതി, ശ്രീനിവാസന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ നടി അനുശ്രീയും പോസ്റ്റര്‍ സൈജു കുറുപ്പുമാണ് റിലീസ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here