കേരളത്തിലേക്ക് വ്യവസായങ്ങളുടെ ഒഴുക്ക്; പിണറായി വിജയന്‍

കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ‘സിയാല്‍ മോഡല്‍’ സ്ഥാപിക്കുന്നു.ആസിയന്‍ കരാറില്‍ ഏര്‍പ്പെട്ടതുമുതലാണ് റബറിന്റെ സ്ഥിതി പരുങ്ങലിലായത്.അന്ന് ഈ കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ കോണ്‍ഗ്രസും യുഡിഎഫും പരിഹസിച്ചു.ആസിയന്‍ കരാര്‍ കാര്‍ഷികരംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം.കോണ്‍ഗ്രസിന്റെ നയം ഇപ്പോള്‍ ബിജെപി ശക്തമായി തുടരുകയാണ്.കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.റബര്‍ കര്‍ഷകര്‍ക്കുള്ള 210 കോടി രൂപ നല്‍കാതെയാണ് യുഡിഎഫ് ഭരണം വിട്ടത്.കുടിശ്ശികയടക്കം 1310 കോടി രൂപ മൂന്നേകാല്‍ വര്‍ഷം കൊണ്ട് നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിച്ചു.നിര്‍ദിഷ്ട സിയാല്‍ മോഡല്‍ കമ്പനിയിലൂടെ റബര്‍ബാന്‍ഡ് മുതല്‍ ടയര്‍ വരെയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News