ആരോഗ്യത്തിന് ഹാനികരമാണെങ്കില്‍ എല്ലാ സിഗരറ്റുകളും നിരോധിക്കേണ്ടതല്ലേ?

എന്തുകൊണ്ട് ടുബാക്കോ സിഗരറ്റ് നിരോധിക്കാത്തതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ .ആരോഗ്യത്തിന് പ്രാധാന്യം നല്‍കാതെ ധനത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ ഇ സിഗരറ്റുകള്‍ നിരോധിക്കുന്നത്. സാധാരണ സിഗരറ്റുകള്‍ നിരോധിക്കില്ല. കാരണം അതില്‍ നിന്നു ലഭിക്കുന്ന വലിയ തോലിലുള്ള വരുമാനം തന്നെ. ശരിക്കും അവര്‍ ആരോഗ്യത്തെയും രോഗത്തെയും കുറിച്ച് ആശങ്കാകുലരാണെങ്കില്‍ എല്ലാ തരത്തിലുള്ള സിഗരറ്റുകളും നിരോധിക്കണം’ എന്നാണ് ട്വിറ്ററില്‍ വന്ന ഒരു പ്രതികരണം. ‘ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുകയില ഉല്പന്നങ്ങളുടെ ഉപഭോഗങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വര്‍ഷം 900,000 പേരുടെ മരണത്തിനു കാരണമാകുന്ന പുകയിലെ ഈ നിരോധനത്തിന്റെ പരിധിയില്‍ വരുന്നില്ല.’ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്രപണം പുകയില കമ്പനികള്‍ സംഭാവന നല്‍കുന്നുണ്ട്, ഓരോ പാര്‍ട്ടിക്കും എത്ര കിട്ടി?’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി ചോദിക്കുന്നത്.’നിക്കോട്ടിന്‍ വളരെ ചെറിയ തോതിലുള്ള ഇ സിഗരറ്റുകള്‍ നിരോധിക്കുകയും കാര്‍സിനോജനിക്കായ സിഗരറ്റുകളെ വളരാന്‍ അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനം കാരണം സന്തോഷിക്കുന്നത് ടുബാക്കോ കമ്പനികള്‍ മാത്രമാണ്. നിരോധിക്കുന്നതിനേക്കാള്‍ നിയന്ത്രിക്കാന്‍ നമ്മള്‍ എപ്പോഴാണ് പഠിക്കുക’ എന്നും അദ്ദേഹം ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News