രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിച്ചു.ഇതിനായി ഒരു ഓര്‍ഡിനന്‍സിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി.ഇറക്കുമതിക്കും നിരോധനമുണ്ട്.ഇ സിഗരറ്റുകള്‍ സ്റ്റോക്ക് ചെയ്യുന്നതും കുറ്റകരമാണ്.ആറ് മാസം തടവും 50,000 വരെ പിഴയും ലഭിച്ചേക്കാം . ഓര്‍ഡിനന്‍സ് നിലവില്‍ വരുന്ന തിയ്യതി മുതല്‍ സ്റ്റോക്ക് സംബന്ധിച്ചുള്ള വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കടയുടമകള്‍ അറിയിക്കേണ്ടതാണ്.

ഇത്തരം സിഗരറ്റുകള്‍ നിര്‍മിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, വിതരണം ചെയ്യുക, വില്‍ക്കുക, കടത്തുക, പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം. ഇത്തരത്തിലെ പുതിയ നടപടിയിലൂടെ എന്താണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം? ജനങ്ങളുടെ ആരോഗ്യത്തെ വലിയതോതില്‍ ബാധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഇ സിഗരറ്റുകളെ സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം.