
റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയില്‍ നിന്ന് ജോജു ജോര്‍ജ് പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്.
പ്രതിഫലത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ജോജുവിന്റെ പിന്മാറ്റമെന്ന് ഡെക്കാന്‍ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോജു ജോര്‍ജിന് പകരം സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഈ ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സംവിധായകനോ അണിയറപ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഉണ്ണി ആറിന്റെ നോവല്‍ പ്രതി പൂവന്‍കോഴിയാണ് സിനിമയാകുന്നത്. മഞ്ജു വാര്യരാണ് നായികവേഷത്തിലെത്തുന്നത്. ഉണ്ണി തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ജി ബാലമുരുകനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here