12 കോടിക്ക് അവകാശികള്‍ ആറു പേര്‍; ഏളുപ്പത്തില്‍ പണം കിട്ടില്ല; കാത്തിരിക്കുന്നത് പ്രത്യേക നടപടിക്രമങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ച ആറു അംഗസംഘത്തെ കാത്തിരിക്കുന്നത് പ്രത്യേക നടപടിക്രമങ്ങള്‍.

ലോട്ടറി വകുപ്പ് നിയമപ്രകാരം വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. ഇതിനായി ആറു പേര്‍ ചേര്‍ന്ന് സമ്മാനതുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണ് വേണ്ടത്.

ഈ ചുമതലക്കാരനെ കണ്ടെത്തേണ്ടതും വിവരങ്ങള്‍ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്.

ഇതിനായി ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി.ജെ റോണിയെയാണ് സംഘം നിയോഗിച്ചിരിക്കുന്നത്.പണം റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് സംഘത്തിന്റെ തീരുമാനം.

കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാണ് 12 കോടിക്ക് അര്‍ഹരായ ആറു പേര്‍. TM160869 നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.

തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി.ജെ. റോണി, അന്നമനട കരോട്ടപുറം വീട്ടില്‍ സുബിന്‍ തോമസ്, ചവറ വടക്കുംഭാഗം രതീഷ് ഭവനത്തില്‍ ആര്‍.രതീഷ് കുമാര്‍, ചവറ തോട്ടില്‍വടക്ക് രാജീവം വീട്ടില്‍ പി.രാജീവന്‍, ശാസ്താംകോട്ട ശാന്തിവിലാസം രംജിന്‍ ജോര്‍ജ്, വൈക്കം അംബികാ മാര്‍ക്കറ്റ് കുന്തത്തില്‍ചിറയില്‍ കെ.എ വിവേക് എന്നിവരാണ് 12 കോടിയുടെ ഭാഗ്യവാന്‍മാര്‍.

കമ്മിഷനും നികുതിയും കിഴിച്ച് 7.56 കോടി രൂപ ഇവര്‍ക്ക് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News