കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പൊലീസ് പിടിയിലായ ബിജെപിക്കാരൻ വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി തൃശൂർ സ്വദേശി രാജേഷാണ് പിടിയിലായത്.

ഇയാളുടെ കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയും പിടിയിലായിട്ടുണ്ട്.

കോഴിക്കോട് ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസാണ് ഇവരെ പിടികൂടിയത്.