
പാലാ മണ്ഡലത്തെ ആവേശത്തിലാക്കി കൊട്ടിക്കലാശം. മണിക്കൂറുകള്‍ നീണ്ട പരിപാടികളോടെയായിരുന്നു മുന്നണികള്‍ പാലാ നഗരം കയ്യടക്കിയത്. അതിനിടെ, പിജെ ജോസഫും ജോസഫ് പക്ഷവും വിട്ടു നിന്നത് യുഡിഎഫ് ക്യാമ്പിനെ അമ്പരപ്പിച്ചു.
ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് കൊട്ടിലാശത്തോടെ ആവേശകരമായ പരിസമാപ്തി. ചെണ്ടമേളം,ബാന്‍ഡ് മേളം, കാവടി തുടങ്ങി ആകര്‍ഷകമായിരുന്നു പൊതുപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍.
ജവാന്‍മാരും പൊലീസും തീര്‍ത്ത സുരക്ഷാ വേലിക്കിടെ നിശ്ചിത സ്ഥലങ്ങളില്‍ ഇടത് , വലത് മുന്നണികളും എന്‍ഡിഎയും പ്രചാരണം കൊഴുപ്പിച്ചു.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നത കൊട്ടിക്കലാശത്തിലും നിഴലിച്ച് നിന്നു. പിജെ ജോസഫ് സമാപന പരിപാടിക്കെത്തിയില്ല.
ജോസഫിനെ കൂടാതെ ജോസഫ് പക്ഷത്തുള്ള എംഎല്‍എമാരായ സിഎഫ് തോമസ്, മോന്‍സ് ജോസഫ് എന്നിവരും വിട്ടുനിന്നു.
മുതിര്‍ന്ന നേതാവ് ജോയി എബ്രഹാം, കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ എന്നിവരും പങ്കെടുത്തില്ല. ഇന്ന് ഗുരു സമാധിയായതിനാലാണ് ഒരു ദിവസം മുമ്പ് മുന്നണികള്‍ കൊട്ടിക്കലാശം നടത്തിയത്. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here