സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇടത് പാര്‍ടികളുടെ സംയുക്ത പ്രക്ഷോഭം

സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇടത് പാര്‍ടികളുടെ സംയുക്ത പ്രക്ഷോഭം. ഒക്‌ടോബര്‍ പത്ത് മുതല്‍ ആറ് ദിവസം ഇടത് പാര്‍ടികള്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും.

ദില്ലിയില്‍ നടന്ന ഇടത് പാര്‍ടികളുടെ സംയുക്ത കണ്‍വെന്‍ഷനിലാണ് കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയത്.

മാന്ദ്യത്തിനിടയിലും കോര്‍പറേറ്റുകള്‍ക്ക് സഹായം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

നോട്ട് പിന്‍വലിക്കലടക്കമുള്ള തീരുമാനങ്ങളിലൂടെ രാജ്യത്തെ വന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്കും തൊഴില്‍ ഇല്ലായ്മയിലേയ്ക്കും തള്ളി വിട്ട കേന്ദ്ര സര്‍ക്കാരിന് വന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇടത് സംഘടനകള്‍.

ദില്ലിയില്‍ നടന്ന് കണ്‍വെന്‍ഷനില്‍ അഞ്ച് ഇടത് പാര്‍ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍ സംസാരിച്ചു. സാമ്പത്തിക മാന്ദ്യം മറികടക്കാനെന്ന പേരില്‍ കോര്‍പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയത് ഉള്‍പ്പെടെ പ്രചാരണ വിഷയമാക്കും.

സാമ്പത്തിക മാന്ദ്യ കാലത്തും പാവപ്പെട്ടവരില്‍ നിന്നും പണമെടുത്ത് കോര്‍പറേറ്റുകള്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

സിപിഐ,സിപിഐഎം-എല്‍,ആര്‍.എസ്.പി,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ടികളും കണ്‍വെന്‍ഷന്റെ ഭാഗമായി.

അടിസ്ഥാന വേതനം പതിനെട്ടായിരം രൂപയാക്കുക, തൊഴില്‍ ഇല്ലായ്മ പരിഹരിക്കുക എന്നിങ്ങനെ ഏഴിന ആവിശ്യങ്ങളും ഇടത് പാര്‍ടികള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നു. ഒക്‌ടോബര്‍ പത്ത് മുതല്‍ പതിനാറാം തിയതി വരെയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News