തമി‍ഴ്നാടുമായുള്ള നദീജലകരാറുകളെ കുറിച്ച് ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനും എടപ്പാടി പളനിസ്വാമിയും ഈ മാസം കൂടിക്കാ‍ഴ്ച നടത്തും

തമി‍ഴ് നാടുമായുള്ള നദീജലകരാറുകളെ കുറിച്ച് ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനും തമി‍ഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഈ മാസം കൂടിക്കാ‍ഴ്ച നടത്തും.തമി‍ഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥനമാനിച്ച് ഇരുപത്തി അഞ്ചിന് തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാ‍ഴ്ച.ചർച്ചയിൽ കേരളത്തിന്‍റെ നിലപാട് മുഖ്യമന്ത്രി തമി‍ഴ്നാടിനെ അറിയിക്കും.

ആദ്യമായാണ് കേരള തമി‍ഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ നേരിട്ട് അന്തർ സംസ്ഥാന ജലകരാറിന്‍റെ  നടത്തിപ്പിനെ കുറിച്ച് ചർച്ച നടത്തുന്നത്.തമി‍ഴ്നാട് സർക്കാരിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് ചർച്ച.

ഈ മാസം 25ന് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കും.മാത്രമല്ല 60 വർഷം മുമ്പ് നിലവിൽ വന്ന തമി‍ഴ് നാടുമായുള്ള പറമ്പിക്കുളം കരാറിനെകുറിച്ച് പുനരവലോകനവുണുണ്ടാകും.മുഖ്യമന്ത്രിക്കുപുറമെ ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി.വൈദ്യുതി മന്ത്രി എം എം മണി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.

വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി വിഷയത്തിൽ തമിഴ്നാട് മന്ത്രിയും ഡപ്യൂട്ടി സ്പീക്കറും നടത്തിയ പ്രാഥമിക ചർച്ചയുടെ തുടർച്ചയായാണ് മുഖ്യമന്ത്രിതല ചർച്ച.വൈപ്പാർ മേഖലയിലേക്കു പമ്പ– അച്ചൻകോവിലിലെ അധികജലം നൽകണമെന്ന തമി‍ഴ് നാടിന്‍റെ ആവശ്യം അവർ മുന്നോട്ട് വക്കും.

എന്നാൽ വേമ്പനാട്ടു കായലിന്‍റെ പരിസ്ഥിതി കൂടുതൽ വഷളാക്കുന്ന ഈ നടപടിക്ക് തയാറല്ലെന്നു കേരളം ആവർത്തിക്കും.ആദ്യം തമി‍ഴ്നാട് കരാറുകൾ പാലിക്കുക, ശേഷം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നാണു കേരളത്തിന്‍റെ നിലപാട്.

ഇരുസംസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന അന്തർസംസ്ഥാന നദീജല തർക്കങ്ങൾ രമ്യമായും നീതിപൂർവകമായും ചർച്ചയിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News