‘ ശ്രീനാരായണ ഗുരു : ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം മന്ത്രി എ.കെ ബാലൻ നിർവഹിച്ചു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ ശ്രീനാരായണ ഗുരു : ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം തിരുവനന്തപുരത്ത് മന്ത്രി എ.കെ ബാലൻ നിർവഹിച്ചു. ശ്രീനാരായണഗുരുവിന്‍റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്‍റെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിയാണ് പുസ്തകത്തിന്‍റെ ആദ്യ വിൽപ്പന നിർവഹിച്ചു. സാഹിത്യകാരി ഒ. വി. ഉഷ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യ അക്കാദമി അംഗം മങ്ങാട് ബാലചന്ദ്രനാണ് പുസത്കത്തിന്‍റെ സമാഹരണവും ഇംഗ്ലീഷിലേക്കുള്ള പരിഭാഷയും നടത്തിയത്.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ഡോ. ഖദീജ മുംതാസ്, ഐ. എം. ജി. ഡയറക്ടർ കെ. ജയകുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ. പി. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here