ചികിത്സാ പിഴവിനെ തുടന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ കോണ്‍സ്റ്റബിള്‍ മരിച്ചതായി ആരോപണം

ചികിത്സാ പിഴവിനെ തുടന്ന് പട്ടം എസ് യു ടി ആശുപത്രിയില്‍ CISF കോണ്‍സ്റ്റബിള്‍ മരിച്ചതായി ആക്ഷേപം .ശസ്ത്രക്രിയയില്‍ വന്ന പി‍ഴവാണ് മരണക്കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോപണത്തെ തുടര്‍ന്ന് തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. എന്നാല്‍ ബന്ധുക്കളുടെ ആക്ഷേപം അടിസ്ഥാനരഹിതമെന്നാണ് ആശുപത്രി മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം.

ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ പുന്തല സ്വദേശിയായ CISF കോണ്‍സ്റ്റബിള്‍ പ്രശാന്ത് പട്ടം എസ് യു ടി ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെയോടെയാണ് മരണപെടുന്നത്. തിരുവനന്തപുരം വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന വിഎസ്എസ്സിയിലെ സുരക്ഷ ജീവനക്കാരനായ പ്രശാന്തിന് പൈല്‍സിന് ചികില്‍സിക്കുന്നതിനാണ് ആശുപ്രതിയില്‍ പ്രവേശിപ്പിക്കുന്നത്.

ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധ ഉണ്ടായതായും, ഗ്യാസ്ട്രോ സര്‍ജനായ ബൈജു സേനാപതിയുടെ പാകപി‍ഴയാണ് മരണത്തില്‍ കലാശിച്ചതെന്നും സഹോദരന്‍ പ്രമോദ് ആരോപിച്ചു

എന്നാല്‍ പാകപി‍ഴ ഉണ്ടായി എന്ന ബന്ധുക്കളുടെ ആക്ഷേപം ആശുപത്രി സിഎഒ കേണല്‍ രാജീവ് മണാലി നിക്ഷേധിച്ചു. ക്യാന്‍സര്‍ ബാധിതനായ പ്രശാന്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമവും ഡോക്ടറമാര്‍ നടത്തിയിരുന്നതായും, മറിച്ചുളള ആക്ഷേപങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി

ചികില്‍സാ പി‍ഴവാണ് ജവാന്‍റെ മരണക്കാരണമെന്ന ആക്ഷേപത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.

സംഭവത്തെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കാനാണ് ബന്ധുക്കള്‍ ആലോചിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here