വിനോദസഞ്ചാര മേഖലയുടെ വികസനം മുൻ നിർത്തി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ധാരണ

വിനോദസഞ്ചാര മേഖലയുടെ വികസനം മുൻ നിർത്തി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ധാരണയായി. 7500 രൂപക്ക് മുകളിൽ വാടക ഉള്ള മുറികൾക്ക് 18 ശതമാനമായാണ് ജിഎസ്ടി കുറച്ചത്.

കഫീൻ അടങ്ങിയ പാനീയനഗളുടെ നിരക്ക് 28 ശതമാനമായി വർധിപ്പിച്ചു. ഇന്ന് ഗോവയിൽ ചേർന്ന ജിഎസ്ടി കൗണ്സില് യോഗത്തിലാണ് തീരുമാനം. അതേ സമയം വാഹങ്ങളുടെ ജിഎസ്ടി കുറക്കാനുള്ള ആവശ്യം യോഗം പരിഗണിച്ചില്ല.അതോടൊപ്പം ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനം മന്ത്രിസഭ സമിതിക്ക് വിട്ടു.

വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചതാണ്.വിവിധ സംസ്‌കണങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇന്ന് ഗോവയിൽ ചേർന്ന ജിഎസ്ടി കൗണ്സില് യോഗത്തിൽ ഹോട്ടൽ മുറികളുടെ ജിഎസ്ടി കുറക്കാൻ ധാരനായായത്.

7500 രൂപക്ക് മുകളിൽ വടകയുള്ള മുറികളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18ശതമാനമായും , 7500 രൂപക്ക് താഴെ വടകയുള്ള മുറികൾക്ക് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായും ജിഎസ്ടി നിരക്ക് കുറച്ചു.

അതേ സമയം 1000 രൂപയിൽ താഴെയുള്ള മുറികൾക്ക് ജിഎസ്ടി ഉണ്ടായിരിക്കില്ല. വിനോദസഞ്ചാരമേഖലക്ക് ഉണർവ് പകരുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.ഔട്ഡോർ കേറ്ററിങ്ങിനുള്ള ജിഎസ്ടി നിരക്ക് 5 ശാത്മനാമാക്കി കുറച്ചു.ഇതിന് പുറമെ കഫീൻ അടങ്ങിയ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18നശതമാനത്തിൽ നിന്ന് 28ശതമാനമായി കൂട്ടാനും, 12 ശതമാനം സെസ് ഏർപ്പെടുത്താനും തീരുമാനമായി.

ഇതോടെ കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് വില കൂടും.അതേ സമയം വാഹങ്ങളുടെയും ബിസ്കറ്റുകളുടെയും ജിഎസ്ടി നിരക്ക് കുറക്കാനുള്ള ആവശ്യം യോഗം പരിഗണിച്ചില്ല. ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മന്ത്രിസഭ സമിതിക്ക് വിടാനും തീരുമാനിച്ചു.

അതോടൊപ്പം യോഗത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. നിർമാണ മേഖലയിൽ വിദേശനിക്ഷേപം വർധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News