ട്രാൻസ്ഗ്രിഡ് പദ്ധതി; ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധം; രമേശ് ചെന്നിത്തലയ്ക്കെതിരെ കെഎസ്ഇബി

ട്രാൻസ്ഗ്രിഡ് പദ്ധതി പതിനായിരം കോടിയുടെതായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി. തികച്ചും നിയമാനുസൃതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രാൻസ്ഗ്രിഡിലെ എല്ലാ പദ്ധതികളുടേയും ടെണ്ടർ നടത്തിയിട്ടുള്ളത്. ആക്ഷേപങ്ങള്‍ ഉയർന്നതിന്‍റെ പേരിലല്ല പദ്ധതി രണ്ടു ഘട്ടമായി നടപ്പാക്കുന്നതെന്നും സംസ്ഥാന വൈദ്യുതി ബോർഡ് വിശദീകരിച്ചു.

കേരളത്തിന്‍റെ പ്രസരണ ശേഷി ഇരട്ടിയാക്കി വർധിപ്പിക്കുന്നതിനുള്ള പതിനായിരം കോടിയോളം രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രാൻസ്ഗ്രിഡ്. നിലവില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട പ്രസരണ ശൃംഖല 220കെ.വിയാണ്. ഇത് 400കെ.വി.ആയി ഉയര്ത്തു കയും 400കെ.വി., 220 കെ.വി. സബ്സ്റ്റേഷനുകള്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്.

ഈ പദ്ധതി രണ്ടു ഘട്ടമായാണ് നടപ്പാക്കുന്നത്. ഇതില്‍ 2022ല്‍ പൂര്ത്തിയാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള 4572കോടി രൂപയുടെ ഒന്നാംഘട്ടമാണ് നിലവിൽ നടപ്പാക്കി വരുന്നത്. രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറായി വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രതിപക്ഷ നേതാവ് പദ്ധതിക്കെതിരെ ഗുരുതര ആക്ഷേപമുന്നയിച്ചത്.

എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉയർന്നതിന്‍റെ പേരിലല്ല ട്രാൻസ്ഗ്രിഡ് പദ്ധതി രണ്ടു ഘട്ടമായി നടപ്പാക്കുന്നത്. നിലവിലുള്ള ലൈൻ റൂട്ടിൽ തന്നെ നിർമ്മാണം നടത്തുമ്പോള്‍ വൈദ്യുതിതടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഘട്ടംഘട്ടമായി മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി വിശദീകരിച്ചു.

തികച്ചും നിയമാനുസൃതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ പദ്ധതികളുടേയും ടെണ്ടറുകള്‍ നടത്തിയിട്ടുള്ളത്. കോലത്തുനാട്, കോട്ടയം പാക്കേജുകളിലും ഇത്തരം നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. സാധാരണ വർക്കുകളിൽ ഗ്യാരന്‍റി 12 മുതല്‍ 18 മാസം വരെയാണെങ്കില്‍ ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ ഗ്യാരന്‍റി 84 മാസമാണ്. ട്രാൻസ്ഗ്രിഡ് പദ്ധതികളില്‍ എസ്റ്റിമേറ്റ് തയ്യാറക്കിയിരിക്കുന്നത് 2016ലെ നിരക്കുകളിലടിസ്ഥാനമാക്കിയാണ്.

PFCയുടേയും RECയുടേയും മേൽനോട്ടത്തിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള MSTCവഴി e-ടെണ്ടറും e-റിവേ‍ഴ്സ് ഓക്ഷനും നടത്തിയതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. ട്രാൻസ്ഗ്രിഡ് അടക്കമുള്ള കെ.എസ്.ഇ.ബി. നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇന്‍റേർണല്‍ ഓഡിറ്റിംഗിനും സി.ആന്റ് എ.ജി.യുടെ ഓഡിറ്റിനും വിധേയമാണ്. ട്രാൻസ്ഗ്രിഡ് പദ്ധതികള്ക്ക് കിഫ്ബിയില്‍ നിന്നും പലിശ നിശ്ചയിച്ചുകൊണ്ടുള്ള വായ്പയായാണ് ധനസഹായം സ്വീകരിക്കുന്നത്. പദ്ധതികള്‍ റഗുലേറ്ററികമ്മീഷന്‍റെയും കിഫ്ബിയുടേയും പരിശോധനകള്ക്ക്് വിധേയമായാണ് നടപ്പാക്കുന്നതെന്നും വ്യക്തമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here