ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞത് നടപ്പാക്കാനായതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സമ്പര്‍ക്ക മാമാങ്കങ്ങളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ കയറാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞത് നടപ്പാക്കാനായതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു.

മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് ആശ്വാസം എത്തിക്കാനുമായി. 1,294 കോടി രൂപയുടെ സഹായം ജനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക.

മുന്‍സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുക മൂന്നു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കോട്ടയം ജില്ലയില്‍ ആകെ ചിലവഴിച്ചത് 68.49 കോടി രൂപ മാത്രമാണ്, എന്നാല്‍ ഇതുവരെ 145 കോടി രൂപയോളം സഹായം ഈ സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ സിഎംഡിആര്‍എഫില്‍ നിന്നും ചിലവഴിച്ചിട്ടുണ്ട്.

ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കി, അപേക്ഷയുടെ പരിശോധന ഓണ്‍ലൈനിലാക്കി, പണം അനുവദിച്ചാല്‍ അക്കൗണ്ടിലേക്ക് നല്‍കാനും സൗകര്യമൊരുക്കി. അപേക്ഷിക്കാനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചും അനുവദിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചും കൂടുതല്‍ ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News