
തിരുവനന്തപുരം: മുന്‍സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുക മൂന്നു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിലൂടെ പറയുന്നു:
മൂന്ന് വര്‍ഷത്തിനിടയില്‍ 3,70,000 പേര്‍ക്ക് 1,294 കോടി രൂപയുടെ ആശ്വാസം. 2011- 16 കാലഘട്ടത്തില്‍ വിതരണം ചെയ്തതിനേക്കാള്‍ ഇരട്ടിയിലേറെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ മൂന്നു വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തു.
ദുരിതബാധിതരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്താതേയും ഓഫീസുകള്‍ കയറി ഇറക്കാതേയും ആണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ഇത്രയും തുക വിതരണം ചെയ്തത്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക.
അപേക്ഷ നല്‍കല്‍ മുതല്‍ തുക അനുവദിക്കല്‍ വരെയുളള നടപടി ക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റി കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ തുക ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനമാണ് നിലവിലുള്ളത്.
തുക അക്കൗണ്ടില്‍ എത്തിക്കുന്നതിനും നടപടി സ്വീകരിച്ചു. അപേക്ഷിക്കാനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചും അനുവദിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചും കൂടുതല്‍ ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here