കേരള ടെക്നിക്കൽ സർവ്വകലാശാലയിൽ മാർക്ക് ദാനം നൽകി വിദ്യാർത്ഥിയെ ജയിപ്പിച്ചു എന്ന വിവാദം അനാവശ്യമെന്ന് മന്ത്രി കെ ടി ജലീൽ

കേരള ടെക്നിക്കൽ സർവ്വകലാശാലയിൽ മാർക്ക് ദാനം നൽകി വിദ്യാർത്ഥിയെ ജയിപ്പിച്ചു എന്ന വിവാദം അനാവശ്യമെന്ന് മന്ത്രി കെ ടി ജലീൽ.

എല്ലാ പരീക്ഷകളിലും 90ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി ആണ്. ഒരു വിഷയത്തിൽ മാത്രം മാർക്ക് കുറഞ്ഞതിനാൽ തോൽക്കുമെന്ന അവസ്ഥ ആയിരുന്നു.

സമിതിയെ നിയോഗിച്ചില്ലയിരുന്നെങ്കിൽ അത് നീതി നിഷേധം ആയേനെ എന്നും ചട്ടപ്രകാർമാണ് സമിതിയെ നിയോഗിച്ചതെന്നും ജലീൽ വ്യക്തമാക്കി.

അതോടൊപ്പം പേപ്പർ ആദ്യവും, പുനഃപരിശോധനയിലും മൂല്യനിർണയം നടത്തിയ അദ്ധ്യാപകരെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള നടപടികൾ ആരംഭിചെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here