എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയം

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എല്ലാ മേഖലയിലും വികസനം യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ പ്രയോജനം പാലായ്ക്കും ലഭിക്കണം. അതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് അവസരം നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അഴിമതിക്ക് പഴുതുണ്ടാകാത്ത വിധമാകും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനം. ഈ മാറ്റം യുഡിഎഫ് ഭയപ്പെടുന്നതിന്റെ തെളിവാണ് പാലാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള കള്ളപ്രചാരവേല.

തമ്മിലടിക്കുന്ന കേരള കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അവസരമാണ് ഉപതെരഞ്ഞെടുപ്പ്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും അപ്രോച്ച് റോഡുകളില്ലാത്ത പാലങ്ങളും പാലായിലുണ്ട്. വികസനത്തിന്റെ നേട്ടം റോഡിലും പാലങ്ങളിലും മാത്രം കണ്ടാല്‍ പോര. സാധാരണക്കാര്‍ക്ക് അവരുടെ വീടുകളില്‍ പ്രയോജനം കിട്ടുന്ന വിധമാകണം വികസനം.

53 ലക്ഷം വീടുകളില്‍ പെന്‍ഷനെത്തിച്ച സ്ത്രീശാക്തീകരണത്തിന് മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കിയ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്ന സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. പശ്ചാത്തല സൗകര്യരംഗത്ത് കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു. വ്യവസായ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News