കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; വോട്ടെണ്ണല്‍ 24ന്; തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് കോടിയേരി

ദില്ലി: കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 21നാണ് പോളിംഗ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഒക്ടോബര്‍ 21ന് നടക്കും. 24ന് തന്നെയാണ് ഇവിടെയും വോട്ടെണ്ണല്‍. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഒക്ടോബര്‍ നാലു വരെ നാമനിര്‍ദേശ സമര്‍പ്പിക്കാം. അഞ്ചിനാണ് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുക. ഒക്ടോബര്‍ ഏഴുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഹരിയാനയില്‍ 1.82 കോടി വോട്ടര്‍മാരും മഹാരാഷ്ട്രയില്‍ 8.94 കോടതി വോട്ടര്‍മാരുമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

അതേസമയം, ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് 24ന് അടിയന്തരമായി തിരുവനന്തപുരത്ത് ചേരും. എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയും അന്നു തന്നെ ചേരുമെന്ന് കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News