പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മകന്‍ അറസ്റ്റില്‍. മദ്യപിക്കാന്‍ 100 രൂപ ആവശ്യപ്പെട്ടു മകന്‍ നടത്തിയ ആക്രമണത്തിലാണ് പിതാവിന്റെ മരണം. പായിപ്പാട് കൊച്ചുപള്ളിയില്‍ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയാണ് (കുഞ്ഞപ്പന്‍-76) മരിച്ചത്. മകന്‍ ജോസഫ് തോമസിനെ (അനി -35) അറസ്റ്റ് ചെയ്തു്.

സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ 19ന് രാവിലെ 11ന് സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാരില്‍ ചിലരുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്.