കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി കൊല്ലപ്പെട്ടു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി എന്നു വിളിക്കുന്ന തുരുത്തി തേവന്‍പാറ വിളയില്‍ വീട്ടില്‍ ഷാജി(45)ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടുത്ത ബന്ധുവായ സജീദാണ് ഷാജിയെ വെട്ടിയതെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വിതുര ബാറില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വീട്ടിലെത്തിയ ഷാജിയെ പിതാവിന്റെ സഹോദരി പുത്രനായ സജീദ് പിന്തുടര്‍ന്ന് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തലയുടെ ഇടതു ഭാഗത്തും മുഖത്തുമാണ് വെട്ടിയത്. മാരകമായി മുറിവേറ്റ ഷാജിയെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. പ്രതി സജീദ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്നീട് പിടികൂടി.

യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലും,  കൊലപാതക കേസ്  ഉള്‍പ്പെടെയുള്ള   നിരവധി കേസുകളിലും പ്രതിയായിരുന്നു പോത്ത് ഷാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News