നടന്‍ മുസ്തഫ സംവിധായകനാവുന്നു; പേര് പ്രഖ്യാപിക്കാത്ത ചിത്രത്തില്‍ വന്‍താരനിര

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും നടനുമായ മുസ്തഫ സംവിധായകനാവുന്നു. വന്‍ താരനിരയുള്ള ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂ, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

സുധി കോപ്പ, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, വിജിലേഷ് കരയാട്, നിഷ സാരംഗ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തും.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുസ്തഫയും നിഖില്‍ വാഹിദും സുധാസും ചേര്‍ന്നാണ് ഒരുക്കിയത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും.

സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന. അനീസ് നാടോടിയാണ് കലാസംവിധാനം. സെപ്തംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News