കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചു; യുപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തിയ കര്‍ഷക മാര്‍ച്ച് അവസാനിപ്പിച്ചു

യുപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് താല്‍കാലികമായി നിര്‍ത്തിവെച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് കര്‍ഷകര്‍ പിന്മാറിയത്.

സമരം അവസാനിപ്പിലിച്ചിട്ടില്ലെന്നും ആവശ്യങ്ങള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ വീണ്ടും ദില്ലിയിലേക്ക് മാര്ച്ച് നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കയിട്ടുണ്ട്.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണം,കാര്‍ഷിക ആവശ്യങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുക, കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാന്‍ നടപടി എടുക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മധ്യപ്രദേശിലെ സരന്‍പൂരില്‍ നിന്നും കര്‍ഷകര്‍ ദില്ലിയിലേക് മാര്ച്ച് ആരംഭിച്ചത്.

ചൊവ്വാഴ്ച ആരംഭിച്ച മാര്‍ച്ചില്‍ 15000ത്തോളം കര്‍ഷകര്‍ പങ്കെടുത്തു. ഇന്ന് രാവിലെ ദില്ലി ഉത്തര്‍പ്രദേശ് ബോര്ഡറില്‍ കര്‍ഷകരെ പോലീസ് തടഞ്ഞു. 1500ലേറെ പൊലീസുകാരെയാണ് സംസ്ഥാന അതിര്‍ത്തിയില്‍ വിന്യസിച്ചത്.

കര്‍ഷകരെ തടഞ്ഞതോടെ അവിടെ നിരാഹാരം ഇരിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദിത്യനാഥ് സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും ഒരുപോലെ പ്രതിസന്ധിയില്‍ ആയതോടെ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ കര്‍ഷരുടെ 5 ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.

അവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ മാര്ച്ച് അവസാനിപ്പിച്ചു തിരിച്ചു പോകാനും കര്‍ഷകര്‍ തീരുമാനിച്ചു. എന്നാല്‍ സമരം അവസാനിപ്പിച്ചിട്ടില്ലെന്നും 10 ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചു. ആവശ്യങ്ങള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ വീണ്ടും ദില്ലിലേക്ക് മാര്ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here