
അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തിൽ 23 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. കാണ്ഡഹാർ, ഗസ്നി, ബാഡ്ഗിസ് എന്നി പ്രവിശ്യകളിലാണ് വ്യോമാക്രമണം നടന്നത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാണ്ഡഹാറിലും ബാഡ്ഗിസിലും നടന്ന ആക്രമണത്തിൽ പത്ത് താലിബാൻ ഭീകരർ വീതം കൊല്ലപ്പെട്ടതായും ഗസ്നിയിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാൻ സുരക്ഷാസേന താലിബാനു നേരെ ആക്രമണം ശക്തമാക്കിയത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here