പാലാ ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇലക്ഷന്‍ കമ്മിഷന്‍

പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇലക്ഷന്‍ കമ്മിഷന്‍. 176 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. എം-3 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് സംവിധാനവുമാണ് പോളിങ്ങിന് ഉപയോഗിക്കുന്നത്.

പാലാ നിയോജക മണ്ഡലത്തില്‍ 1,79,107 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,729 പുരുഷന്‍മാരും 91,378 സ്ത്രീകളുമുണ്ട്. 152 സര്‍വീസ് വോട്ടര്‍മാരും 89 ഓവര്‍സീസ് വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.

176 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരുബൂത്ത് പൂര്‍ണമായി വനിതാ നിയന്ത്രണത്തിലുള്ളതും അഞ്ചെണ്ണം മാതൃകാ ബൂത്തുകളുമാണ്. മൂന്നു പ്രശ്ന ബാധിത ബൂത്തുകളും ജാഗ്രതപുലര്‍ത്തേണ്ട രണ്ടുബൂത്തുകളും ഇതിള്‍ ഉള്‍പ്പെടും. ഇവിടെ വിഡിയോ റെക്കോര്‍ഡിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തികരിച്ചതായി വരണാധികാരി അറിയിച്ചു.

കേന്ദ്ര സേന ഉള്‍പ്പെടെ 700 പോലിസുകാരാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പോലിസ് മേധാവിയും അഞ്ച് ഡിവൈഎസ്പിമാരും ഏഴ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും. 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടിങ്ങിന് ശേഷം യന്ത്രങ്ങള്‍ പാലാ കാര്‍മ്മല്‍ പബ്ലിക് സ്‌കൂളിലെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. 27നാണ് വോട്ടെണ്ണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News