ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനും ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ പ്രവാസികള്‍ക്ക് സുരക്ഷിതമായ നിക്ഷേപത്തിനു അവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായില്‍ പ്രവാസി നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ പണം മുടക്കാന്‍ തയ്യാറുള്ള എല്ലാത്തരം നിക്ഷേപകര്‍ക്കും സംഗമത്തില്‍ പങ്കെടുപ്പിക്കും. ഒക്ടോബര്‍ നാലിന് നടക്കുന്ന നിക്ഷേപ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ നിക്ഷേപത്തിനും വ്യവസായത്തിനും ഏറെ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഒ വി മുസ്തഫ , പി ഡബ്ല്യു സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ പിള്ള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News