മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: മൂന്ന് വര്‍ഷത്തിനിടയില്‍ 3.7 ലക്ഷം പേര്‍ക്ക് 1,294 കോടി സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് വര്‍ഷത്തിനിടയില്‍ ആശ്വാസം ലഭിച്ചത് 3.7 ലക്ഷം പേര്‍ക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം 1,294 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായത്തിന് പുറമെയാണിത്.

അഞ്ചുവര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്ത തുകയുടെ ഇരട്ടിയിലേറെ വരുമിത്. മുന്‍ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കോട്ടയം ജില്ലയില്‍ ആകെ ചെലവഴിച്ചത് 68.49 കോടിരൂപ മാത്രമാണ്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ 145 കോടി രൂപയുടെ സഹായം നല്‍കി.

ദുരിതബാധിതരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്താതെയും ഓഫീസുകള്‍ കയറിയിറക്കാതെയും ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് തുക വിതരണം ചെയ്തത്.

അപേക്ഷ നല്‍കല്‍ മുതല്‍ തുക അനുവദിക്കുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ തുക ലഭിക്കാനുള്ള സാഹചര്യവും ഒരുക്കി. തുക ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി എത്തിച്ചു.

അപേക്ഷിക്കാനുള്ള വരുമാന പരിധിയും അനുവദിക്കാവുന്ന തുകയുടെ പരിധിയും വര്‍ധിപ്പിച്ചത് നിരവധി പേര്‍ക്ക് ആശ്വാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News