
വ്യാജ ഫോണുകളുമായി പാലക്കാട് രണ്ട് പേര്‍ പിടിയില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന 134 ഫോണുകളാണ് റെയില്‍വേ പൊലീസ് പാലക്കാട് പിടികൂടിയത്.
പ്രമുഖ കമ്പനികളുടെ ഫോണിന്റെ മാതൃകയിലുള്ളതാണ് ഫോണുകള്‍. സംസ്ഥാനത്തേക്ക് വ്യാജ ഫോണുകള്‍ കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശികളായ രമേശ് മോത്തി റാം, രാഹുല്‍ സീതാറാം എന്നിവരാണ് പിടിയിലായത്
ഒറ്റനോട്ടത്തില്‍ ഒപ്പോ, സാംസങ്ങ് കമ്പനികളുടെ പുതിയ ഒറിജിനല്‍ ഫോണാണെന്ന് തോന്നും. മുംബൈയില്‍ വെച്ച് പ്രമുഖ കമ്പനികളുടെ ഫോണുകളുടെ അതെ മാതൃകയില്‍ വ്യാജമായി നിര്‍മ്മിച്ചവയാണ് ഇതെല്ലാമെന്ന് പരിശോധനയില്‍ വ്യക്തമായി. പാറ്റ്‌ന എറണാകുളം എക്പ്രസിലായിരുന്നു ഫോണുകള്‍ കൊണ്ടുവന്നത്.
ഒരുലക്ഷത്തി അറുപതിനായിരത്തി അറ്‌നൂറ് രൂപക്കാണ് 134 ഫോണുകള്‍ മുബൈയില്‍ നിന്നും ഇവര്‍ വാങ്ങിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here