വിളവെടുപ്പിനൊരുങ്ങി തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടങ്ങള്‍

വിളവെടുപ്പിനൊരുങ്ങി തമിഴ്നാട് – കമ്പത്തെ മുന്തിരിപ്പാടങ്ങള്‍. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ ഇവിടെ വിദേശികളടക്കം നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.

തമിഴ്നാട് അപ്പാച്ചിപ്പന്നെയില്‍ നിന്നുള്ള കാഴ്ചയാണിത്. കമ്പം-ഗൂഡല്ലൂര്‍ റൂട്ടില്‍ നോക്കെത്താ ദൂരത്ത് കാഴ്ചയുടെ വിരുന്നൊരുക്കി വിളഞ്ഞ് നില്‍ക്കുകയാണ് മുന്തിരിക്കുലകള്‍. മുന്തിരിയുടെ മണവും മധുരവും തേടി ദിവസേന ഇവിടേയ്ക്ക് നൂറ്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

തോട്ടത്തിലെത്തി സെല്‍ഫിയെടുത്തും മുന്തിരിവാങ്ങി കഴിച്ചും മണിക്കൂറുകള്‍ ചിലവഴിച്ചേ സഞ്ചാരികള്‍ മടങ്ങാറുള്ളൂ. സഞ്ചാരികളുടെ ആധിക്യം തോട്ടം പരിപാലനത്തെ ബാധിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. വര്‍ഷത്തില്‍ നാലു തവണയാണ് ഇവിടെ മുന്തിരിയുടെ വിളവെടുപ്പ്.

കമ്പത്തുനിന്നുള്ള മുന്തിരിക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു കിലോ മുന്തിരിക്ക് അന്‍പത് രുപയേ ഇവിടെ വിലയുള്ളൂ. കുറഞ്ഞവിലയില്‍ ലഭിക്കുന്നതിനാല്‍ കച്ചവടക്കാരും സഞ്ചാരികളും വന്‍തോതില്‍ തോട്ടത്തിലെത്തി മുന്തിരി വാങ്ങുന്നുണ്ട്. മുന്തിരിയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഇവിടെ വില്‍പനക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here