ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാബെഞ്ച് രൂപീകരിക്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ സ്ഥിരം അഞ്ചംഗ ഭരണഘടനാബെഞ്ച് നിലവില്‍ വന്നേക്കും. ഭരണഘടനയിലെ വിവിധ വകുപ്പുകളുടെ വ്യാഖ്യാനവും വിശദീകരണവും ആവശ്യമായി വരുന്ന കേസുകള്‍ തീര്‍പ്പാക്കാനാണിത്.

ഓരോ കേസുകള്‍ക്കും ആവശ്യമെങ്കില്‍ പ്രത്യേകം ഭരണഘടനാബെഞ്ച് രൂപീകരിക്കുന്നതാണ് ഇപ്പോഴുള്ള കീഴ്വഴക്കം.

സ്ഥിരമായി അഞ്ച് മൂന്നംഗബെഞ്ചുകള്‍കൂടി രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. രണ്ടംഗ ബെഞ്ചിന് തീര്‍പ്പാക്കാന്‍ കഴിയാത്ത കേസുകളില്‍ തീരുമാനമെടുക്കാനാണിത്. നിലവില്‍ 553 കേസാണ് ഭരണഘടനാബെഞ്ചിനു മുന്നിലുള്ളത്.

രണ്ടംഗ ബെഞ്ച് മൂന്നംഗബെഞ്ചിന് വിട്ട 164 കേസുണ്ട്. സ്ഥിരം ഭരണഘടാബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതിയുടെ ചട്ടങ്ങളില്‍ ഭേദ?ഗതി വരുത്തണം.