തുറമുഖ വികസനത്തിലൂടെ കൊല്ലത്തിന്റെ മുഖച്ഛായ മാറും: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലത്തിന്റെ വികസന രൂപരേഖയില്‍ തുറമുഖ വികസനത്തിന് മുഖ്യ പ്രാധാന്യംനല്‍കി നഗരത്തിന്റെ മുഖച്ഛായമാറ്റിയെടുക്കാമെന്ന് ഫിഷറീസ് വകുപ്പ്മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.കൊല്ലം കോര്‍പറേഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്സ് ഇന്ത്യയുടേയും നേതൃത്വത്തില്‍ ഹോട്ടല്‍ റാവിസില്‍ നടത്തുന്ന അര്‍ബന്‍ ഡിസൈനേഴ്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കണം. അഷ്ട്ടമുടി കായല്‍ സംരക്ഷിച്ചുള്ള വികസനമാണ് നടപ്പിലാക്കേണ്ടത്. സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി വികസനത്തിന്റെ ഭാഗമായുള്ള പുനരധിവാസം നടത്തും. പരമ്പരാഗത വ്യവസായങ്ങളെയും ശക്തിപ്പെടുത്തികൊണ്ടുള്ള വികസന രൂപരേഖയാണ് പ്രധാനമെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

മേയര്‍ അഡ്വ വി. രാജേന്ദ്രബാബു, എന്‍.കെ. പ്രേമചന്ദ്രന്‍ എം പി, ഡെപ്യൂട്ടി മേയര്‍വിജയാ ഫ്രാന്‍സിസ്, ഐ. യു. ഡി. ഐ.പ്രസിഡന്റ് അനുരാഗ് ചൗഫ്ലാ, സ്ഥാപകപ്രസിഡന്റ് പ്രൊഫ. കെ. ടി. രവീന്ദ്രനാഥ്,പ്രൊഫ. പി. വി. കെ രാമേശ്വര്‍, പ്രൊഫ.യുജിന്‍ പണ്ടാല, ഐ. യു. ഡി. ഐ.സെക്രട്ടറി ഡോ. മനോജ് കുമാര്‍ കിണി, ജില്ലാ ടൗണ്‍ പ്ലാനര്‍ എം. വി. ശാരി ,നഗരസഭാ പ്രതിപക്ഷ നേതാവ് എ. കെ.ഹഫീസ് തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യാന്തര നിലവാരത്തില്‍ കൊല്ലം നഗരത്തെ മാറ്റുന്നതിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിന് സംഘടിപ്പിച്ച കോണ്‍ക്ലേവ് ഇന്ന് സമാപിക്കും.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി കൊല്ലം നഗരം

സമസ്ത മേഖലകളിലും സമഗ്ര വികസനംസാധ്യമാക്കി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരാന്‍ ഒരുങ്ങികൊല്ലം നഗരം. കാല്‍ നൂറ്റാണ്ട് മുന്നില്‍കണ്ടുള്ള വികസന സാധ്യകളാണ് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുന്നത്. ഇതിന്റെഅടിസ്ഥാനത്തില്‍ കൃഷി, ടൂറിസം,ഫിഷറീസ്, പരമ്പരാഗത വ്യവസായംഎന്നീ മേഖലകളെ മുന്‍നിര്‍ത്തിയുള്ളവികസന രൂപരേഖയാണ് തയ്യാറാകുന്നത്.

നഗരഹൃദയമായ ചിന്നക്കടയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി മള്‍ട്ടി പാര്‍ക്കിങ് സംവിധാനം വരുന്നു. ടൂറിസം മേഖലയിലെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താന്‍ പരിസ്ഥിതി സൗഹൃദ വികസനമാണ് വിഭാവനം ചെയ്യുന്നത്. മത്സ്യബന്ധന മേഖലയില്‍ വളരെ മുന്നിലായതിനാല്‍ കയറ്റുമതി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. എക്സ്പോര്‍ട്ടിങ് ഹബ്ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

2020തോട് കൂടി കൊല്ലം തോട് വഴിയുള്ള ജലഗതാഗതം സുഗമമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചു. കൊല്ലം തോട് മാലിന്യമുക്തമാക്കുന്നതിനാണ് പ്രഥമപരിഗണന. പാര്‍വ്വതിമില്ല്, ആശ്രമം, ആണ്ടാമുക്കം, എന്നിവിടങ്ങളിലെ കാടുകയറിയ ഇടങ്ങളെ എങ്ങനെ ഫലവത്തായി ഉപയോഗിക്കാം എന്നതും ചര്‍ച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News