കാത്തിരിപ്പിനൊടുവില്‍ കൊയിലാണ്ടി ഫിഷിംങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫിഷിംങ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ്.

കൊയിലാണ്ടിയുടെ വികസന മുഖത്തിന് പുത്തന്‍ ഉണര്‍വ്് പകരുകയാണ് മത്സ്യബന്ധന ഹാര്‍ബര്‍. ആയിരകണക്കിന് മത്സ്യ തൊഴിലാളികളുടെ പ്രതീക്ഷ കൂടിയായ ഹാര്‍ബര്‍ ഉടന്‍ നാടിന് സമര്‍പ്പിക്കും. 2006 ല്‍ ഭരണാനുമതി ലഭിച്ച മത്സ്യ ബന്ധന തുറമുഖം എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് നാടിന് സമര്‍പ്പിക്കുന്നത്.

കൊയിലാണ്ടിയുടെ ഏറെക്കാല്ലത്തെ ആവശ്യം കൂടിയിയിരുന്നു ഈ ഹാര്‍ബര്‍. ആദ്യ ഘട്ടത്തില്‍ 35 കോടി 45 ലക്ഷം ചിലവിട്ടാണ് പുളിമൂട് നിര്‍മ്മിച്ചത്. ഏതുതരം മത്സ്യ ബന്ധന ബോട്ടുകളും വള്ളങ്ങളും അടുപ്പിക്കാവുന്ന രീതിയിലാണ് ഹാര്‍ബര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കൊയിലാണ്ടിയുടെ സമഗ്ര വികസനമാണ് ഹാര്‍ബറിലൂടെ ലക്ഷ്യം വെച്ചതെന്ന് എംഎല്‍എ കെ ദാസന്‍ പറഞ്ഞു. വന്‍ തിരമാലകളില്‍ നിന്നുവരെ രക്ഷ നല്‍കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.