Are you F***ing sold out; ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാലിന് ബാബുല്‍ സുപ്രിയോയുടെ ഭീഷണിയും തെറിവിളിയും; മന്ത്രി ഏറ്റവും മോശമായാണ് തന്നോട് സംസാരിച്ചതെന്ന് രാജഗോപാല്‍ കൈരളി ന്യൂസിനോട്‌

ദില്ലി: ദ ടെലഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാലിന് നേരെ ഭീഷണിയും തെറിവിളിയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ.

‘Are you sold out? Are you f***ing osld out?’ എന്നായിരുന്നു ബാബുല്‍ സുപ്രിയോയുടെ ആദ്യ തെറിവിളിയെന്ന് ഇന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ടെലഗ്രാഫ് പറയുന്നു. മറ്റു തെറിവാക്കുകളും മന്ത്രി ഉപയോഗിച്ചെന്നും എന്നാല്‍ അതൊന്നും അച്ചടിക്കാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് എബിവിപി ക്ഷണപ്രകാരം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ എത്തുന്നത്. മന്ത്രി കോളേജില്‍ പ്രവേശിക്കുന്നതിനെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.

വെള്ളിയാഴ്ച രാവിലെ ഇറങ്ങിയ ടെലഗ്രാഫ് ദിനപത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. സുപ്രിയോ ഒരു വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച ഫോട്ടോയോടെ ആയിരുന്നു റിപ്പോര്‍ട്ട്. ഇതിന് ‘Babull at JU’ എന്നായിരുന്നു തലക്കെട്ട്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

താന്‍ വിദ്യാര്‍ത്ഥികളെ കൈമുട്ടുകൊണ്ട് ഇടിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും തന്നെയാണ് വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്തതെന്നും വിശദീകരിച്ച സുപ്രിയോ ടെലഗ്രാഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാലിനെ ശനിയാഴ്ച ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു.

ഒരു കേന്ദ്രമന്ത്രിയോടാണ് സംസാരിക്കുന്നതെന്ന് ഇടക്കിടെ ഓര്‍മിപ്പിച്ച സുപ്രിയോ പിന്നീടാണ് ‘Are you sold out? Are you f***ing sold out?’ എന്നൊക്കെയുള്ള തെളിവിളികള്‍ നടത്തുന്നത്.

ഭീഷണിക്ക് ഒപ്പം ഉപയോഗിച്ച തെറിവാക്കുകള്‍ അച്ചടിക്കാന്‍ കഴിയാത്തത് ആണെന്ന് പത്രം ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി എന്ത് നിയമ നടപടികള്‍ സ്വീകരിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് പത്രം വ്യക്തമാക്കി.

ഒരു കേന്ദ്രമന്ത്രി മാധ്യമസ്ഥാപനത്തിലേക്ക് വിളിച്ച് ഇല്ലാത്ത കാര്യത്തിന് മാപ്പു പറയാന്‍ ആവശ്യപ്പെടുകയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം ഗൗരവതരമാണെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, താന്‍ അപമര്യാദയായി ഒരു വാക്കു പോലും ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ മന്ത്രി തന്നോട് ഏറ്റവും മോശമായാണ് സംസാരിച്ചതെന്ന് രാജഗോപാല്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News