കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിക്കേണ്ടെന്ന് കെ മുരളീധരന്‍. പത്മജ നിന്നാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരും.

തനിക്ക് രാഷ്ടീയ അഭയം നല്‍കിയ മണ്ഡലമായ വട്ടിയൂര്‍ക്കാവിലേക്ക് പ്രത്യേക നോമിനി ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.ട

മഞ്ചേശ്വരത്ത് ഇത്രയും കാലം ജന പ്രതിനിധി ഇല്ലാതിരുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കാണ്. അതിനാല്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവും ബിജെപിക്ക് തിരിച്ചടി ഉണ്ടാകും.

15 തവണ പരാജയപ്പെട്ട് പതിനാറാം തവണ ജയിച്ച ഒ. രാജഗോപാലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാണ് കുമ്മനത്തിന്റെ ശ്രമമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.