ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 12,000 കവിഞ്ഞു; മഹാരാഷ്ട്രയില്‍ സംഭവിക്കുന്നത്..

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ നേര്‍ചിത്രമാണ്. 12,000ല്‍പരം കര്‍ഷകരാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജീവനൊടുക്കിയത്. സംസ്ഥാന ദുരിതാശ്വാസ-പുനരധിവാസ മന്ത്രി സുഭാഷ് ദേശ്മുഖ് നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഈ കണക്ക്.

ജനുവരി 2015 മുതല്‍ ഡിസംബര്‍ 2018 വരെ റിപ്പോര്‍ട്ട് ചെയ്ത കര്‍ഷക ആത്മഹത്യകളാണിത്. എന്നാല്‍ കടംകയറി ജീവനൊടുക്കിയ കര്‍ഷകരുടെ യഥാര്‍ഥ എണ്ണം ഇതിന്റെ പലമടങ്ങ് വരുമെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇതൊന്നും പ്രശ്നവും പ്രസക്തവുമല്ല.

കാരണം പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ കുടുംബസമേതം ബിജെപിയിലേക്ക്് ചേക്കേറുന്നതിന്റെ തിരക്കിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും വന്നിരിക്കെ അഞ്ച് വര്‍ഷം ഭരിച്ച് കാലാവധി പൂര്‍ത്തിയാക്കുന്ന ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെക്കുറിച്ച് നല്ലതൊന്നും പറയാനില്ല. കാര്‍ഷികമേഖലയുടെ തകര്‍ച്ചയും കര്‍ഷകആത്മഹത്യയും കൈകാര്യംചെയ്യുന്നതില്‍ മാത്രമല്ല, തൊഴിലില്ലായ്മയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here