‘മനോഹരം’ സെപ്തംബര്‍ 27ന്

ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി അന്‍വര്‍ സാദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’ മനോഹരം’ സെപ്തംബര്‍ 27-ന് സെഞ്ച്വറി ഫിലിംസ് തിയേറ്ററിലെത്തിക്കുന്നു.

ബേസില്‍ ജോസഫ്,ദീപക് പറമ്പോള്‍,അഹമ്മദ് സിദ്ധിഖ്,ജൂഡ് ആന്റണി ജോസഫ്,ഇന്ദ്രന്‍സ്,ഹരീഷ് പേരടി,വി കെ പ്രകാശ്,നിസ്താര്‍ സേട്ട്,അപര്‍ണ്ണ ദാസ്,നന്ദിനി നായര്‍,കലാരഞ്ജിനി, ശ്രീക്ഷ്മി, വീണാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍,സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മനോഹരം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് നിര്‍വ്വഹിക്കുന്നു.ൃ ജോ പോളിന്റെ വരികള്‍ക്ക് സഞ്ജീവ് തോമസ്സ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ജാന്‍ ജോസഫ് ജോര്‍ജ്ജ്,എഡിറ്റര്‍-നിതിന്‍ രാജ് അരോല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഞ്ജിത്ത് ഇളമാട്,അസോസിയേറ്റ് ഡയറക്ടര്‍-ഷാഫി മേപ്പടി,നിഖില്‍ തോമസ്സ്,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് രാജന്‍,ദില്‍ഷാദ്,റിയാസ് നിജാം,സൗണ്ട്-സിങ്ക് സിനിമാസ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍,വിതരണം-സെഞ്ച്വറി ഫിലിംസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here