കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ വഞ്ചനാകുറ്റത്തിന് പുറമെ കൊലക്കുറ്റത്തിന് കൂടി കേസ് എടുക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ജോസഫിന്റെ വീട്ടിലെത്തി കുടുംബാന്ഗങ്ങളെ ആശ്വസിപ്പിച്ച എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ നേതാക്കള്‍ നിയമ പോരാട്ടത്തിന് ഉള്‍പ്പെടെ എല്ലാ സഹായവും ഉറപ്പ് നല്‍കി.

എല്‍ ഡി എഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍,സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ,സി പി ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍,സി കൃഷ്ണന്‍ എം എല്‍ എ തുടങ്ങിയവരാണ് ചെറുപുഴയില്‍ ജോസഫിന്റെ വസതിയില്‍ എത്തിയത്.