പാലാ നാളെ ബൂത്തിലേക്ക്; 13 സ്ഥാനാര്‍ഥികള്‍, 176 ബൂത്തുകള്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനിൽ ഉപയോഗിക്കുന്നത്. 13 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരംഗത്തുള്ളത്. 176 ബൂത്ത് കളിലണ് വോട്ടെടുപ്പ് നടക്കുക.

വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാധന സാമഗ്രികൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കാർമ്മൽ പബ്ലിക്ക് സ്കൂളിൻ നിന്നും ഏറ്റുവാങ്ങി.

തിങ്കളാഴ്‌ച രാവിലെ 6 ന് തെരഞ്ഞെടുപ്പ് ഏജന്റ്മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ നടക്കും. തുടർന്ന് 7 ന് വോട്ടിംഗ് ആരംഭിക്കും.

വൈകിട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം. തിരിച്ചറിയൽ കാർഡിന് പുറമെ പാസ്പോർട്ട് , ഡ്രൈവിങ് ലൈസൻസ്, സർവ്വീസ് ഐഡൻ ന്റിറ്റി കാർഡ്,

ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്, തൊഴിലുറപ് തിരിച്ചറിയൽ കാർഡ്, ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്,

ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, എംപി, എംഎൽഎമാരുടെ ഔലേഗിക തിരിച്ചറിയാൻ കാർഡ് ,അധാർ കാർഡ്, എന്നിവയിൻ എതങ്കിലും തിരിച്ചറിയൽ രേഖയായി പോളിംഗ് ബൂത്തിൽ ഉചയോഗിക്കാം.

ആയിരത്തി ഇരുനൂറോളം ജിവനക്കാരാണ് വിവിധ തെരഞ്ഞെടുപ് ജോലികൾക്കായി നിയോഗിക്കവെട്ടിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി കേന്ദ്രസേന ഉൾപെടെ 700 ഉദ്യോഗസ്ഥരും ഉണ്ട്.

87729 പുരുഷൻമാരും 91372 സ്ത്രീകളുമടക്കം 179107 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 27 ന് രാവിലെ കാർമ്മൽ സ്കൂളിൽ വോട്ടെണ്ണലും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here