കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയിലിംഗ്; പ്രവാസി വ്യവസായിയുടെ നഗ്ന ചിത്രം പകർത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയിലിംഗ്. പ്രവാസി വ്യവസായിയുടെ നഗ്ന ചിത്രം പകർത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ 4 പേരെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി സ്വദേശിനി മേരി വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

കൊച്ചി സ്വദേശിയായ പ്രവാസി വ്യവസായിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് മേരി കെണിയിൽപ്പെടുത്തിയത്.

പ്രവാസിയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ച മേരി ഇയാളെ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു.തുടർന്ന് നഗ്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ യുവതി 50 ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

ഭീഷണിക്ക് വഴങ്ങി 30 ലക്ഷം രൂപ പ്രവാസിക്ക് കൈമാറേണ്ടി വന്നുവെന്നാണ് വിവരം. മേരിയുടെ അനുയായികളും കണ്ണൂർ സ്വദേശികളുമായ മുഹമ്മദ് ഷെഫീക്ക്, അഷ്ക്കർ, സവാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 30 ൽപ്പരം പ്രവാസി വ്യവസായികളെ ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടൊ എന്നതു സംബന്ധിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here