
കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ സൈനികൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എം വി യുടെ മൃതദേഹം കണ്ടുകിട്ടി.
ഗുജറാത്തിലെ ബറോഡക്കും വസായ് റോഡിനുമിടയിൽ ട്രെയിനിൽ വച്ചായിരുന്നു കാണാതായത്. ലോക്കൽ പോലീസിന്റെ പരിശോധനയിൽ ദാഹോദിനടുത്തു വച്ച് ഇയാളുടെ മൃതദേഹം കണ്ടുകിട്ടി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇപ്പോൾ ദാഹോദ് ഗവർമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ട്രെയിനിൽ വച്ച് കാൽവഴുതി വീണ് മരണം സംഭവിച്ചതാകാം എന്ന് സംശയിക്കപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here