കശ്മീരില്‍ നേതാക്കള്‍ സുഖവാസത്തില്‍; അവര്‍ക്ക് ഹോളിവുഡ് സിനിമകളുടെ സിഡി നല്‍കി: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കാശ്‌മീരിലെ നേതാക്കള്‍ അതിഥികളെ പോലെ സുഖമായി വീട്ടില്‍ കഴിയുകയാണെന്നും എല്ലാ സൗകര്യവും അവര്‍ക്കുണ്ടെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. അവരെല്ലാം വിഐപി ബംഗ്ലാവിലാണ് കഴിയുന്നത്.

അവര്‍ക്കായി ഹോളിവുഡ് സിനിമകളുടെ സി.ഡി ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ജിം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ വീട്ടുതടങ്കലിലല്ല. വീട്ടിലെ അതിഥികളെപ്പോലെയാണെന്നും മന്ത്രി പറയുന്നു.

പുറം ലോകവുമായി യാതൊരു വിധത്തിലും ബന്ധമില്ലാതെ കാശ്‌മീരി ജനത കഴിയാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിനടുത്താകുമ്പോഴാണ് നേതാക്കള്‍ സുഖവാസത്തിലാണെന്ന പരാമര്‍ശം മന്ത്രി നടത്തിയത്.

18 മാസത്തില്‍ കൂടുതല്‍ നേതാക്കള്‍ വീട്ടുതടങ്കലില്‍ തുടരില്ലെന്നും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്‌ബൂബ മുഫ്‌തി തുടങ്ങി നിരവധി നേതാക്കള്‍ ആഗസ്റ്റ് അഞ്ച് മുതല്‍ കശ്‌മീരില്‍ വീട്ടുതടങ്കലിലാണ്.

കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായാണ് കശ്‌മീരി നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News