ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപ്പേപറില്‍ ‘ഇന്ത്യന്‍ മതനിരപേക്ഷത ഉയര്‍ത്തുന്ന വെല്ലിവിളി’ യെന്തെന്ന ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

‘മതേതരത്വത്തിന്റെ പേരില്‍ എന്തെല്ലാം വെല്ലുവിളികളാണ് നമ്മുടെ സംസ്‌കാരം നേരിടുന്നത്; എന്ന ചോദ്യമാണ് വിവാദമായത്.

ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണ് ഈ ചോദ്യത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

സെപ്റ്റംബര്‍ 20 മുതല്‍ 29 വരെ നടക്കുന്ന യുപിഎസ്‌സിയുടെ സിവില്‍ സര്‍വീസ് പരീക്ഷയുടെ മെയിന്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് ഇത്തരത്തില്‍ ചോദ്യമുള്‍പ്പെടുത്തിയത്‌

അടുത്തിടെ ജോലിയില്‍ നിന്നും രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി