ഭരണഘടനാ വിരുദ്ധത സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചോദ്യമാകുന്ന അവസ്ഥയിലേക്ക് രാജ്യമെത്തി: പി രാജീവ്‌

കൊച്ചി: നമ്മുടെ സംസ്‌കാരത്തിനു മതനിരപേക്ഷത ഉയര്‍ത്തുന്ന വെല്ലുവിളി സിവില്‍ സര്‍വ്വീസിന്റെ മെയിന്‍ പരീക്ഷയില്‍ ചോദ്യമാകുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്.

ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്നിലെ 20 ചോദ്യങ്ങളില്‍ പത്താമത്തെ ചോദ്യമായാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘What are the challenges to our cultural practices in the name of secularism?’ എന്നാണ് ഈ ചോദ്യം.

150 വാക്കുകളില്‍ ഉത്തരമെഴുതേണ്ട ഈ ചോദ്യത്തിന് പത്ത് മാര്‍ക്കാണ്.ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയാണ് മതനിരപേക്ഷത. അത് രാജ്യത്തിന്റെ സംസ്‌കാരത്തിനു വെല്ലുവിളിയാണെന്നു കരുതുന്ന ചോദ്യം ഭരണഘടനാ വിരുദ്ധമാണ്.

നാനാത്വത്തില്‍ ഏകത്വം കാണുന്ന , ലോകമേ തറവാട് എന്നു കാണുന്ന , ചാര്‍വാക ദര്‍ശനമുള്‍പ്പെടെയുള്ള വ്യത്യസ്ത ധാരകള്‍ക്ക് ഇടമുള്ള ഭാരതീയ സംസ്‌കൃതിയുടെ അവിഭാജ്യ ഭാഗമാണ് മതനിരപേക്ഷത. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീ നാരായണ ദര്‍ശനവും ഇതിന്റെ ഭാഗമാണ്.

ഇതിനെയെല്ലാം നിരാകരിക്കുന്നതാണ് ഈ ചോദ്യത്തിനു പുറകിലുള്ള കാഴ്ചപ്പാട് .അതിനുമപ്പുറത്ത് മാനങ്ങള്‍ ഈ ചോദ്യത്തിനുണ്ട്.

തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന് ഒപ്പം നില്‍ക്കുന്നവര്‍ മാത്രം ഭരണകൂട ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നവരായി മതിയെന്നു ഉറപ്പുവരുത്താനുള്ള ശ്രമം കൂടിയാണിത്.

മറച്ചുവെയ്ക്കപ്പെട്ട അജണ്ടകള്‍ ഒന്നൊന്നായി പുറത്തിറങ്ങുന്നത് കാണാതിരുന്നു കൂടെന്നും പി രാജീവ് ഫേസ്‌ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News