കനത്ത മഴയ്‌ക്ക്‌ സാധ്യത; നാല് ജില്ലകളില്‍ അലര്‍ട്ട്‌

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച കനത്ത മഴയ്‌ക്ക്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ബുധനാഴ്‌ചയും കനത്ത മഴയുണ്ടാകും. ഈ ജില്ലകളിലെല്ലാം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ആന്ധ്രതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ്‌ കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുക.

മത്സ്യത്തൊഴിലാളികൾ അടുത്ത 48 മണിക്കൂറിൽ മധ്യ കിഴക്ക്, അതിനോട് ചേർന്നുള്ള വടക്ക് കിഴക്ക് അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ പോകരുത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here