തിരുവനന്തപുരം മുരുക്കുമ്പുഴയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. കണിയാപുരം സ്വദേശി ശ്രീകുട്ടൻ മുരുക്കുമ്പുഴ സ്വദേശി ശ്യാം എന്നീവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണിയാപുരം സ്വദേശി രാഹുലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രാത്രി 8.45 ഓടെയാണ് തിരുവനന്തപുരം മുരുക്കുംപുഴയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ യുവാക്കൾ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും റോഡിൽ തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് സംഭവ സ്ഥലത്ത് വെച്ച് യുവാക്കൾ മരണപ്പെടുകയായിരുന്നു.

കണിയാപുരം സ്വദേശി ശ്രീകുട്ടൻ മുരുക്കുമ്പുഴ സ്വദേശി ശ്യാം എന്നീവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണിയാപുരം സ്വദേശി രാഹുലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ഇലക്ടിക് പോസ്റ്റ് നിരവധി കഷണങ്ങളായി തകർന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.